1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2011


സ്വന്തം ലേഖകന്‍

ബ്രിസ്‌റ്റോള്‍: കോട്ടയം അതിരൂപയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.കെ.കെ.സി.എ സംഘടിപ്പിക്കുന്ന ദശാബ്ദി ജ്യോതിപ്രയാണത്തിന്റെ ബ്രിസ്‌റ്റോളിലെ ആഘോഷങ്ങള്‍ മാര്‍ച്ച് മാസം 19ാം തീയ്യതി ശനിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിക്കും. വിശുദ്ധ കുര്‍ബാനയോട് കൂടി പരിപാടികള്‍ക്ക് തുടക്കമാകും.

യു.കെ.കെ.സി.എ യുടെ മുന്‍ പ്രസിഡന്റ് സിറിള്‍ കൈതവേലി, മുന്‍പ്രസിഡന്റ് സിറിള്‍ പടപ്പുരന് ദശാബ്ദി ജ്യോതി കൈമാറും.

യു.കെ.കെ.സി.എയുടെ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ടിന്റെ കൈയ്യില്‍ നിന്നും മാഞ്ചസ്റ്ററില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ മുന്‍ ഭാരവാഹികളായ സിറിള്‍ കൈതവേലിയും റെജി പാറയ്ക്കനും ദശാബ്ദി ജ്യോതി ഏറ്റുവാങ്ങി. ബ്രിസ്‌റ്റോളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയതിന്‌ശേഷമാണ് മുന്‍ പ്രസിഡന്റ് സിറിള്‍ പടപ്പുരക്കന് ദശാബ്ദി ജ്യോതി കൈമാറുന്നത്. യു.കെ.കെ.സി.എയുടെ പ്രസിഡന്റ് ഐന്‍സ്റ്റിന്‍ വാലായില്‍, മറ്റ് ഭാരവാഹികള്‍, വൈദികര്‍ എന്നിവര്‍ ബ്രിസ്‌റ്റോളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ബ്രിസ്‌റ്റോളിലെ നാനായി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരിപാടി വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു. യു.കെ.കെ.സി.എയുടെ 2005-2007 കാലഘട്ടത്തിലെ പ്രസിഡന്റ് ആയിരുന്ന സിറില്‍ കൈതവേലിയുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ സഹകരണവും ദശാബ്ദി ജ്യോതി പ്രായണത്തിന് തിളക്കം വര്‍ധിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.