1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2011

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ മകന്റെ വിവാഹ വേദി മാറ്റാന്‍ പാക് ചാര സംഘടനയായ ഐ എസ് ഐ നിര്‍ദ്ദേശം നല്‍കിയതായി സൂചന. അല്‍ ക്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ദുബായില്‍ വിവാഹം നടത്താനാണ്‌ ഇപ്പോള്‍ നീക്കം നടക്കുന്നത്.

മെയ് 28-നാണ് ദാവൂദിന്റെ മകന്‍ മൊയീന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കറാച്ചിയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാദന്‍ മരിച്ചതറിഞ്ഞ്‌ ദാവൂദ്‌ പാകിസ്‌താനില്‍ നിന്ന്‌ സൗദി അറേബ്യയിലേക്ക്‌ പറന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിശ്വസ്തന്‍ ഛോട്ടാ ഷക്കീലും ഇയാള്‍ക്കൊപ്പം പോയിരുന്നു. ലോകത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ദാവൂദ് ഇപ്പോള്‍.

പാക്‌ വംശജനായ കനേഡിയന്‍ ഗാര്‍മെന്റ് വ്യവസായിയുടെ മകളാണ് മൊയീന്റെ വധു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.