1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2011

ദൈവം പലപേരിലാണ് അറിയപ്പെടുന്നത്. ചിലപ്പോള്‍ യഹോവ എന്ന പേരില്‍, ചിലപ്പോള്‍ അള്ളാ എന്ന പേരില്‍. ഇക്കാര്യം എല്ലാവരും അംഗീകരിച്ചതുമാണ്. എന്നാല്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗവേഷകയായ ഡോ.ഫ്രാന്‍സിസ്‌കാ സ്റ്റാര്‍സ്‌കോപൗളോ.

ദൈവത്തിന് ഭാര്യയുണ്ടായിരുന്നുവെന്നും ഇവര്‍ ദൈവത്തെ ആരാധിച്ചിരുന്നുവെന്നുമുള്ള ഡോ.ഫ്രാന്‍സിസ്‌കോയുടെ വെളിപ്പെടുത്തല്‍ ‘ ഡെയ്‌ലി മെയില്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിലെ മതവിഭാഗങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വര്‍ഷങ്ങളായി നടത്തിയ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഫ്രാന്‍സിസ്‌കോ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ബൈബിളിലെ സൂക്തങ്ങളും പുരാതനരേഖകളും ലിഖിതങ്ങളും അടിസ്ഥാനമാക്കിയാണ് ഫ്രാന്‍സിസ്‌കോ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

സുന്ദരിയായ ദേവാംഗനയായിരുന്നു ദൈവത്തിന്റെ ഭാര്യയെന്നും ഇവര്‍ ജറുസലേമിലെ തന്റെ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിച്ചിരുന്നതായും ഫ്രാന്‍സിസ്‌കോ പറയുന്നു. മതേതരമായ കുടുംബചുറ്റുപാടില്‍ നിന്നുമാണ് താന്‍ വന്നതെന്നും എന്നാല്‍ താല്‍പ്പര്യം മൂലമാണ് താന്‍ ഇത്തരത്തിലൊരു ഗവേഷണം നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

ഓക്‌സോഫോര്‍ഡിലാണ് തന്റെ പഠനം തുടര്‍തെന്നും ബൈബിളിലെ സാമൂഹ്യവും സാംസ്‌കാരികവുമായ പ്രതിപാദ്യങ്ങളെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡില്‍ നിന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ഫ്രാന്‍സിസ്‌കോ പറഞ്ഞു. അഷേറ എന്ന ദേവാംഗനയാണ് ആരാധന നടത്തിയതായി മനസിലാക്കാന്‍ സാധിച്ചതെന്നും അവര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.