1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2011


ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ നവംബര്‍ 19ന് മാഞ്ചസ്റ്ററില്‍ പ്രതിനിധി സമ്മേളനം നടത്തുന്നു. കെ.പി.സി.സി ഭാരവാഹികളും ഉന്നത കോണ്‍ഗ്രസ് നേതാക്കന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതായിരിക്കും.
ഒ.ഐ.സി.സി യു.കെയുടെ പ്രാഥമിക കമ്മറ്റികളായ കൗണ്‍സില്‍ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായിരിക്കും മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. യു.കെയിലെ വിവിധ കൗണ്‍സിലുകളില്‍ കമ്മറ്റി രൂപീകരണം നടന്നുവരുകയാണ്. കൗണ്‍സില്‍ കമ്മറ്റികളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ ലിസ്റ്റ് കമ്മറ്റികള്‍ രൂപീകരിക്കുന്ന മുറയ്ക്ക് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രതിനിധി സമ്മേളനം വിജയിപ്പിക്കുന്നതിനായി മാഞ്ചസ്റ്ററില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ.ഐ.സി.സി യു.കെ നോര്‍ത്ത് വെസ്റ്റ് റീജനും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ഒ.ഐ.സി.സി നേതാക്കളും ചേര്‍ന്നാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. കെ.എസ്.യു. മുന്‍ സംസ്ഥാന ട്രഷറര്‍ തമ്പി ജോസ് (ലിവര്‍പൂള്‍) ആണ് സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍. കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റ് ഗിരി മാധവന്‍ സമ്മേളനത്തിന്റെ ദേശീയ തല കോര്‍ഡിനേഷന്‍ നിര്‍വഹിക്കും.
യു.കെയിലെ പന്ത്രണ്ട് റീജണുകളില്‍ നിന്നായി നാനൂറോളും പ്രതിനിധികള്‍ മാഞ്ചസ്റ്റര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കായി ഒ.ഐ.സി.സി യു.കെ റീജണല്‍ ചെയര്‍മാന്മാരെ ബന്ധപ്പെടാവുന്നതാണെന്ന് നാഷണല്‍ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് വലിയപറമ്പില്‍ അറിയിച്ചു.

സ്വാഗത സംഘം ഭാരവാഹികളുടെ പേര് താഴെ നല്‍കുന്നു

ചെയര്‍മാന്‍: തമ്പി ജോസ്

ജനറല്‍ കണ്‍വീനര്‍: പോള്‍സണ്‍ തോട്ടപ്പിള്ളി

കമ്മറ്റി അംഗങ്ങള്‍:

ഡോ.സിബി വേകത്താനം, സാജു കാവുങ, സോണി ചാക്കോ, ബേബി സ്റ്റീഫന്‍, ഇഗ്‌നേഷ്യസ് പേട്ടയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.