1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011

ഫേസ്ബുക്ക് നിക്ഷേപകരില്‍ നിന്ന് 150 കോടി ഡോളര്‍ സ്വരൂപിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 5000 കോടി ഡോളറായി ഉയര്‍ന്നു.

2004ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫേസ് ബുക്ക് 2012ഓടെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫര്‍ നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സാങ്കേതിക രംഗത്തെ ഏറ്റവും വിലിയ ഐ.പി.ഒയായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്ക്‌സാണ് ഫണ്ട് സ്വരൂപിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോള്‍ഡ് മാന്‍ സാക്ക്‌സും റഷ്യന്‍ നിക്ഷേപക കമ്പനിയായ ഡിജിറ്റല്‍ സ്‌ക്കൈസ് ട്ക്‌നോളജീസും ഫേസ് ബുക്കില്‍ 50 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.