1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

കൊല്ലപ്പെട്ട അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പേരില്‍ കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിക്കുന്നതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ മുന്നറിയിപ്പു നല്‍കി. ലാദനെ കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ലഭിക്കുമെന്നു വാഗ്ദാനം ചെയ്താണ് ഇമെയിലുകളിലൂടെയും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമുപയോഗിച്ച് വൈറസുകളുടെ ലിങ്കുകള്‍ പ്രചരിക്കുന്നത്.

ഇവ കമ്പ്യൂട്ടറില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അവ ഇമെയിലില്‍ സൂക്ഷിച്ചിരിക്കുന്ന അഡ്രസ്സുകളിലേക്കെല്ലാം പടരും. ഫെയ്‌സ്ബുക്കില്‍ ഇത്തരം ലിങ്കുകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ആന്റിവൈറസുകളെ സജ്ജമാക്കിവെയ്ക്കണമെന്ന് എഫ്ബിഐ നിര്‍ദേശിക്കുന്നു.

എക്‌സ്‌ക്ലുസീവ് വീഡിയോ, വിക്കിലീക്‌സ്, സിഎന്‍എന്‍ പോലെയുള്ള ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എന്നു തലക്കെട്ടുകളിലാണ് വൈറസ് പരക്കുന്നതെന്നും എഫ്.ബി.ഐ. അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.