സാബു ചുണ്ടക്കാട്ടില്‍: മഞ്ഞ് പെയ്ത് പ്രകൃതി വെള്ള പുതച്ചു നിന്ന സായാഹ്നത്തില്‍ നടന്ന നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ്മ) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ആവേശോജ്ജ്വലമായി.
ക്രംപ്‌സിലിലെ മേത്തെഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നു മണി മുതല്‍ നടന്ന ആഘോഷപരിപാടികള്‍ രാവേറെ നീണ്ടു. ഭക്തി ഗാനാലാപനത്തെ തുടര്‍ന്ന് നടന്ന നേറ്റിവിറ്റി പ്ലേയെ തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റ് സോണി ചാക്കോ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിഥിയായെത്തിയ സാന്താക്ലോസ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സോണി ചാക്കോ ഏവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമായി.
നോര്‍മ്മ കലാവേദിയുടെ നാടകത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. ചില്‍ട്രന്‍സ് ഡേയോട് അനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് വിളമ്പിയ വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. സെക്രട്ടറി ഷിന രമേശ്, വൈസ് പ്രസിഡന്റ് ഷൈനി സാനു, രജിതാ സനല്‍, സനല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷറര്‍ സ്‌നിബു കുര്യന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും പ്രസിഡന്റ് സോണി ചാക്കോ നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് ഉപഹാരിന്റെ ക്യാമ്പയിനും നടന്നു. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്റര്‍, ഫ്രാന്‍സിസ് എം.പി തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.
picasaweb.google.com/116678507110232818143/NormmaXMasNewYear2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല