1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011

പേമെന്റ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത പണം തിരികെ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായതോടെ കൊടുത്ത പ്രീമിയം തിരികെ ക്ലെയിം ചെയ്യാന്‍ ഉപഫോക്താക്കള്‍ക്ക് അവസരമൊരുങ്ങി .

പഴയ പരാതികള്‍ പരിശോധിച്ച് വഞ്ചിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കണമെന്ന് ഹൈക്കോടതി വിധിയ്‌ക്കെതിരെ നിയമയുദ്ധത്തിനില്ലെന്ന് ബ്രിട്ടീഷ് ബാങ്കേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതോടെയാണ് ഉപഭോക്താക്കളുടെ സമയം തെളിഞ്ഞത്. വര്‍ഷങ്ങളായി ഉപഭോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി പിരിച്ചെടുത്ത 9ബില്യണ്‍ പൗണ്ട് ഉപഭോക്താക്കള്‍ക്കു തിരികെ ലഭിക്കും.

കോടതിയുടെ ഈ തീരുമാനം ബാങ്കുകള്‍ക്ക് വലിയ ഞെട്ടലും ഉപഭോക്താക്കള്‍ക്ക് അത്ഭുതവുമാണെന്നാണ് കസ്റ്റമര്‍ ഗ്രൂപ്പുകള്‍ വിശേഷിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനായിരുന്നു ബാങ്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാര്‍ക്ലെയും, ലോയിഡ്‌സും കഴിഞ്ഞാഴ്ച അപ്പീല്‍ നടപടികളില്‍ നിന്നും പിന്‍വാങ്ങി. ശേഷിക്കുന്ന ബാങ്കുകളും അപ്പീല്‍ നല്‍കില്ലെന്ന് കഴിഞ്ഞദിവസം ബി.ബി.എ പ്രഖ്യാപിച്ചു.

പി.പി.ഐ നല്‍കുന്നതില്‍ വീഴ്ചപറ്റിയെന്ന് ബാങ്കുകള്‍ക്ക് ബോധ്യമായാല്‍ ഉപഭോക്താവ് പരാതിപ്പെട്ടില്ലെങ്കിലും ബാങ്കുകള്‍ അവരുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കണം. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് ഏറെ പ്രയോജനകരമായ കാര്യമാണെന്ന് മണി സേവിംങ് എക്‌സ്‌പേര്‍ട്ട്.കോമിന്റെ സ്ഥാപകന്‍ മാര്‍ട്ടിന്‍ ലൂയിസ് പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി നേടിയെടുത്ത 9ബില്യണ്‍ പൗണ്ട് തിരിച്ചുനല്‍കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

PPI റീക്ലെയിം ചെയ്യുവാന്‍ സഹായിക്കാന്‍ മലയാളി സ്ഥാപനമായ ‘ക്ലെയിം ഫോര്‍ പി.പി.ഐ’ എന്ന കമ്പനിയുമായി ബന്ധപ്പെടാവുന്നതാണ്.

ഫ്രീ ഫോണ്‍ നമ്പര്‍: 0800 195 0486

മലയാളത്തില്‍ സംസാരിക്കുന്നതിന്: 02070960650

കമ്പനിയുടെ വെബ്സൈറ്റ് www.claim4ppi.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.