1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2011

യുഡിഎഫ് മന്ത്രിസഭയില്‍ ചീഫ് വിപ്പിന്റെ സ്ഥാനം വഹിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. പി സി ജോര്‍ജ്ജ് ശമ്പളം പറ്റുന്ന പദവിയിലിരിക്കുന്ന നിയമസഭാംഗത്തെ അയോഗ്യനാക്കുന്ന നിയമത്തിന്റെ പരിധിയില്‍ പെടുമെന്നാണ് നിയമവിദഗ്ദര്‍ വെളിപ്പെടുത്തുന്നത്. ആര്‍ട്ടിക്കിള്‍ 192പ്രകാരം നിയമം മൂലം ഒഴിവാക്കപ്പെട്ടിട്ടില്ലാത്ത തസ്തികകളിലൊഴികെ ബാക്കിയുള്ള പദവികള്‍ വഹിക്കുന്നയാളിന് നിയമസഭാംഗത്വം നഷ്ടമാകുമെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം.

ആഗസ്റ്റ് പത്തിനാണ് അഡ്വ ജാജു ജോര്‍ജ് ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയത്. എന്നാല്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായത്തിനായി കാത്തിരിക്കുന്നതുകൊണ്ടാണ് വിശദാംശങ്ങള്‍ പുറത്തുവിടാത്തത്. ഇരട്ടപദവി വഹിക്കുന്ന പി സി ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സെബാസ്റ്റ്യന്‍ പോളിനും പി സി ജോര്‍ജ്ജിനും നോട്ടീസയച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.