സ്വന്തം ലേഖകന്‍: പീറ്റര്‍ബറോയില്‍ മലയാളി ബാലന് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് മരണമടഞ്ഞു. യുകെ മലയാളികളെ പുതുവര്‍ഷത്തിലേക്ക് നയിക്കുന്നത് മരണത്തിന്റെ തണുപ്പുള്ള വാര്‍ത്തയാകുകയാണ്. പീറ്റര്‍ബറോ നിവാസിയായ എട്ടു വയസുകാരന് അശ്വിനെ (അച്ചു) ആണ് മരണം തട്ടിയെടുത്തത്. സ്വന്തം വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ജിനു,ലിന്‍ഡ ദമ്പതികളുടെ മകനാണ് അശ്വിന്. രണ്ട് വര്‍ഷമായി അശ്വിന് ബ്രിയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. അശ്വിന്റെ മരണ വിവരം ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്കുകളൊഴിഞ്ഞ് വിശ്രമത്തിലായിരുന്ന പീറ്റര്‍ബറോയിലെ മലയാളികള്‍ക്ക് ഞെട്ടലായി. അശ്വിന്റെ വീടും പരിസരവും വിവരമറിഞ്ഞ് എത്തുന്നവരെ കൊണ്ട് നിറയുകയാണ്. സംസ്കാര ചടങ്ങുകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് അടുപ്പമുള്ളവര്‍ അറിയിച്ചു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല