1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2016

സ്വന്തം ലേഖകന്‍: പൊതുസ്ഥലങ്ങളില്‍ കാര്യം സാധിക്കുന്ന ആളാണോ? എങ്കില്‍ ഇനി യുട്യൂബില്‍ വൈറലാകാം. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ച് വൃത്തികേടാക്കുന്നവരെക്കൊണ്ട് സഹികെട്ട ഉത്തര്‍പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ് ഇങ്ങനെ ഒരു തീരുമാനവുമായി രംഗത്തെത്തിയത്.

പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് യുട്യൂബില്‍ വൈറലാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇതിനായി ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. പൊതു സ്ഥലങ്ങള്‍ വൃത്തികേടാക്കാതിരിക്കുന്നതിനും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താനും വേണ്ടിയാണ് പുതിയ നീക്കമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.