1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2011

നഗരത്തില്‍പടര്‍ന്നു പന്തലിച്ച ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ മുപ്പത് യുവതികളെ ഒരു മാസത്തിനകം ബാംഗ്ലൂര്‍ പൊലീസ് പിടികൂടി. ശേഷാദ്രിപുരത്തെ കേന്ദ്രത്തില്‍ ഞായറാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ നാലു യുവതികളാണ് പിടിയിലായത്.
ഓണ്‍ലൈന്‍ വഴി പരസ്യം നല്‍കി അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. പിടിയിലായവരില്‍ പലരും ഉന്നതവിദ്യാഭ്യാസം നേടിയതാണെന്ന് പൊലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രത്യേക പോലീസ് സംഘം ഞായറാഴ്ച റെയ്ഡ് നടത്തിയത് .

ശേഷാദ്രിപുരത്തെ ഒരു ഹോട്ടലിനെ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഡല്‍ഹി, മുംബൈ, പുണെ സ്വദേശികളാണ് പിടിയിലായത് . കേന്ദ്രത്തിലെത്തുന്നവരില്‍ നിന്നും 10,000 രൂപ മുതല്‍ 30,000 രൂപവരെയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. കേന്ദ്രം നടത്തിവന്ന രണ്ട് പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല .

ഓണ്‍ലൈന്‍ വഴിയും മസാജ് കേന്ദ്രങ്ങളുടെ മറവിലുമാണ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജയമഹലില്‍ നക്ഷത്ര നിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മസാജ് കേന്ദ്രത്തില്‍ മെയ് 11 നടത്തിയ റെയ്ഡില്‍ യുവതികളടക്കം 15 പേര്‍ അറസ്റ്റിലായിരുന്നു.

ബിസിനസ്സ് ആവശ്യത്തിനും മറ്റുമായി യുവതികളെ എസ്‌കോര്‍ട്ട് നല്‍കുമെന്ന് കാണിച്ച് ബാംഗ്ലൂരില്‍ നിന്നും ഓണ്‍ലൈന്‍ പരസ്യങ്ങള്‍ വരുന്നത് വര്‍ധിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് സെക്‌സ് റാക്കറ്റുകള്‍ക്കായി അന്വേഷണം തുടങ്ങിയത്. ഇത്തരം പരസ്യങ്ങളില്‍ നല്‍കിയിരിക്കുന്ന നമ്പറിലോ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ടാല്‍ മോഡലുകളും നടിമാരും ഉള്‍പ്പെടെയുള്ളവരെ ആവശ്യക്കാര്‍ക്ക് ലഭിയ്ക്കുന്ന രീതിയിലാണ് സംഘങ്ങള്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി ബാംഗ്ലൂരില്‍ എത്തിക്കുന്ന യുവതികളെ കെണിയില്‍ പെടുത്തി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജി പറഞ്ഞു .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.