1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2012


അനൂപ്‌ ജോസഫ്‌
ബാസില്‍ടന്‍ മലയാളീ അസോസിയേഷന്‍ ഓണത്തിനോടനുബന്ധിച്ചു സെപ്തംബര്‍ മാസം ഒന്നാം തിയ്യതി ബസില്‍ടനില്‍ വച്ച് യുകെയിലെ എല്ലാ പ്രമുഖ ടീമുകളെയും ഉള്‍പ്പെടുത്തി യുകെ മലയാളികള്‍ക്കായി ദേശീയ തലത്തില്‍ വടംവലി മത്സരം നടത്തുന്നു.ഇതിനായി നാല് ടീമുകള്‍ ഇത് വരെ രജിസ്ടര്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു.

ഇതില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 750 പൌണ്ടും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 250 പൌണ്ടും നല്‍കുന്നതായിരിക്കും. ഇതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ പേരിലുള്ള ടീമുകള്‍ ആയിട്ടോ വ്യക്തികളുടെ ഗ്രൂപ്പായോ ഓഗസ്റ്റ് മാസം 10 നു മുന്പായി പേര് രജിസ്ടര്‍ ചെയ്യേണ്ടതാണ്.

രജിസ്ട്രഷന്‍ ഫീസ്‌ ടീമിന് 120 പൌണ്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പരമാവധി ഭാരം 600 കിലോയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് – അനൂപ്‌ ജോസഫ്‌-07932934464, ശ്രീ ബാബു -07504752746

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.