1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബെന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുക. ആഗസ്റ്റ് മുതല്‍ ബഹ്‌റനിലും രാജസ്ഥാനിലുമായിണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

പൃഥിരാജായിരിക്കും ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. കഥകേട്ട പൃഥിരാജ് ഏറെ ത്രില്ലടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കഥാപാത്രത്തിനായി ശരീരഭാരം 20 കിലോ കുറക്കാന്‍ പൃഥിരാജിനോട് ബ്ലെസി ആവശ്യപ്പെട്ടിട്ടുണ്ട്

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതിന്റെ തിളക്കത്തിലാണ് പ്രവാസിയുടെ ദുരിതകഥ പറയുന്ന ആടുജീവിതവും കഥാകാരനായ ബെന്യാമിനും. ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ കഴിയേണ്ടിവരുന്ന നജീബ് എന്ന പ്രവാസിയുടെ ജീവിതം വരച്ചുചേര്‍ക്കുകയാണ് ബെന്യാമിന്‍ ആടുജീവിതത്തിലൂടെ ചെയ്തിരിക്കുന്നത്.

ബെന്നി ബെന്‍ജമിന്‍ എന്ന എഴുത്തുകാരനാണ് ബെന്യാമിന്‍ എന്ന തൂലികാനാമത്തില്‍ രചനകള്‍ സൃഷ്ടിക്കുന്നത്. ബഹ്‌റിനിലാണ് അദ്ദേഹം ജോലിചെയ്യുന്നത്. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കുളനടയിലെ അംഗമായ പി.എം ഡാനിയേലിന്റെ മകനാണ് ബെന്യാമിന്‍.

ബെന്യാമിന്റെ ഭാര്യ ആശാ മാത്യു ബഹ്‌റിനിലെ ആരോഗ്യമന്ത്രാലയത്തിലാണ് ജോലിചെയ്യുന്നത്. രോഹന്‍, കെസിയ എന്നിവര്‍ മക്കളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.