1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011


ബെന്നി വര്‍ക്കി പെരിയപ്പുറം

തന്‍റെ പൂന്തോട്ടത്തിലെ ഏറ്റവും നല്ല പുഷ്പം തന്നെ ദൈവം ഇറുത്തെടുത്തിരിക്കുന്നു.സ്വര്‍ഗീയ ആരാമത്തില്‍ സൌരഭ്യം
പകരാന്‍ അലീനമോളെ ദൈവം വിളിച്ചിരിക്കുന്നു.അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ദൈവത്തിന്‍റെ പ്രിയപുത്രിക്ക് യു കെ മലയാളികളുടെ ആദരാഞ്ജലികള്‍ . ആയിരങ്ങള്‍ പങ്കെടുത്ത അലീനമോളുടെ യാത്രാമൊഴിക്ക് കണ്ണീര്‍ബാക്കി. സെല്ലി ഓക്കിലെ ഔവര്‍ ലേഡി ആന്റ് റോസ് ഓഫ് ലിമ പള്ളിയില്‍ അലീനമോളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍


അലീന പഠിച്ച സ്കൂളിലെ കുട്ടികള്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോര്‍ എപ്പിസ്കോപ ഫാ.എല്‍ദോസ് കവുങ്ങുംപിള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശ്രുശ്രൂഷ നടന്നു. ഫാ. വര്‍ഗീസ് മാത്യു, ഫാ. വര്‍ഗീസ് ജോണ്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.ഫാദര്‍ ജോമോന്‍ സിസ്റ്റര്‍ ആന്‍സില എന്നിവരും പ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.


അലീനമോളെ അവസാനമായി ഒരുനോക്കുകാണുവാനും അന്ത്യോപചാരമര്‍പ്പിക്കാനും വന്നവരുടെ മുഖത്ത് ആകെ ദുഃഖം തളം കെട്ടുന്ന അവസ്ഥ. ഉറക്കത്തിലെന്ന പോലെ ശാന്തയായി കിടന്ന അലീനയെ കണ്ട ഏവരും പരസ്പരം ചോദിച്ചു . എന്തിനാണ് ഈ മാലാഖയെ ദൈവം ഇത്ര പെട്ടെന്ന് വിളിച്ചത്.പൊട്ടിക്കരഞ്ഞുകൊണ്ട് അവസാനമായി മാതാപിതാക്കളും സഹോദരങ്ങളും അടുത്ത ബന്ധുക്കളും ചുംബനം നല്‍കിയപ്പോള്‍ കണ്ടു നിന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. ബിജുവിനെയും ഷെമിയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സുഹൃത്തുക്കള്‍ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.

യു കെയുടെ വിവിധ ഭാങ്ങളില്‍ നിന്നും ആയിരങ്ങളാണ് അലീനയ്ക്ക് അന്ത്യ ഉപചാരം അര്‍പ്പിക്കാന്‍
ബിര്‍മിംഗ് ഹാമിലെതിയത്. .വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുംവേണ്ടി റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു. എട്ടുമണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ബിജുവിന്റെ വീട്ടിലും തുടര്‍ന്ന് 2 മണിക്ക് നെല്ലിമാളം സെന്റ് മേരീസ് യാക്കോബായ പള്ളിയിലും സംസ്‌കാര ശ്രുശ്രൂഷകള്‍ നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.