1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2011

ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്റെയും ബേസിംഗ്‌സ്റ്റോക്ക് വടംവലി ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന, ബി.എം.സി.എ. എവര്‍റോളിംഗ് ട്രോഫിക്കും 701 പൗണ്ട് ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ഒന്നാമത് ഓള്‍ യു.കെ. വടംവലി ടൂര്‍ണ്ണമെന്റ് ആഗസ്റ്റ് 27-ാം തിയ്യതി ശനിയാഴ്ച നടക്കും. ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം നേടുന്ന ടീമിന് 401 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 201 പൗണ്ടും, നാലാം സ്ഥാനക്കാര്‍ക്ക് 101 പൗണ്ടുമാണ് സമ്മാനങ്ങള്‍.

ബേസിംഗ്‌സ്റ്റോക്ക് വൈന്‍ കമ്മ്യണിറ്റി സ്‌കൂളില്‍ (The Vyne Community School, Vyne Road, Basinstoke, RG21 5PB) രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന ടൂര്‍ണ്ണമെന്റില്‍ രജിസ്‌ട്രേഷന്‍ ഫീസ് ടീം 1ന് 70 പൗണ്ടും 7 അംഗങ്ങള്‍ അടങ്ങുന്ന ടീമിന്റെ പരമാവധി ഭാരം 590 കിലോഗ്രാമും ആയിരിക്കും.

രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ മനോജ് സി.ജോര്‍ജ്ജ് (07859816631), ടീം ക്യാപ്റ്റന്‍ ബിജു മാര്‍ട്ടിന്‍ (07590187381), അസോസ്സിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം (07706913887), ജനറല്‍ സെക്രട്ടറി ഷൈജു കെ.ജോസഫ് (07964799099) എന്നിവരുമായോ, അസോസ്സിയേഷന്റെ ഇ-മെയില്‍ വഴിയോ (basingstokemca@yahoo.co.uk) ബന്ധപ്പെടേണ്ടതാണ്.

ടൂര്‍ണ്ണമെന്റ് വിജയത്തിനായി ഏവരുടെയും സാന്നിദ്ധ്യ സഹായസഹകരണങ്ങള്‍ സാധരം പ്രതീക്ഷിക്കുന്നു.

Basingstoke Malayalee Cultural Association & BMCA vadamvali Team

Prizes sponsered by:
Allied Financial Services (08001123030)
George Claims.com (07957108339)
Cheenavaala Cateres, Basingstoke (07825169330)
Tony’s General maintainance & Food Suppliers (07748742570)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.