1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2011

യു കെയില്‍ കഴിഞ  വര്‍ഷം സൃഷ്ട്ടിക്കപ്പെട്ട തൊഴിലവസരങ്ങളില്‍ മൂന്നില്‍ ഒന്ന് മാത്രമേ ബ്രിട്ടിഷുകാര്‍ക്ക് ലഭിച്ചുവുള്ളുവെന്ന് ഔദ്യോകിക കണക്കുകള്‍.2010-ലെ മൂന്നു ലക്ഷത്തോളം പുതിയ ജോലികളില്‍ രണ്ട് ലക്ഷവും വിദേശികള്‍ സ്വന്തമാക്കി.ഇതില്‍ 90000 ജോലികള്‍
ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ബാക്കിയുള്ളവ യൂറോപ്പിന് പുറത്തുള്ളവര്ക്കുമാണ് ലഭിച്ചത്.

കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് പത്തു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടയിയെങ്കിലും ഇക്കാലയളവില്‍ ജോലി ചെയ്യുന്ന ബ്രിട്ടിഷുകാരുടെ എണ്ണത്തില്‍ 334000 ആളുകളുടെ കുറവുണ്ടായി.അതേ സമയം 13 ലക്ഷത്തോളം ബ്രിട്ടിഷുകാര്‍ അല്ലാത്തവര്‍ക്ക് ബ്രിട്ടനില്‍ പുതിയ ജോലി ലഭിച്ചു.ഇതില്‍ ഇന്ത്യ അടക്കമുള്ള യൂറോപ്പിന് പുറത്തു നിന്നുള്ളവര്‍ എട്ടു ലക്ഷത്തോളമാണ്‌.
 

എന്നാല്‍ ലേബര്‍ സര്‍ക്കാരിന്റെ കുത്തഴിഞ്ഞ ബെനഫിട്റ്റ് സംസ്ക്കാരം മൂലം ബ്രിട്ടിഷുകാര്‍ മടിയന്മാര്‍ ആയതു മൂലമാണ് വിദേശികള്‍ ജോലി കരസ്ഥമാകിയതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കണക്കുകള്‍ നിരത്തുന്നവര്‍  തയ്യാറാകുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.