1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2011


ബ്ലാക്ക്‌ബേണ്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക ധ്യാനവും വിശുദ്ധവാരാഘോഷങ്ങളും ഏപ്രില്‍ 6 മുതല്‍ ആരംഭിക്കും. ഗ്ലാസ്‌ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോയി ചെറാഴിയില്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. ഏപ്രില്‍ 6, 7 (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെ ബ്ലാക്ക്‌ബേണ്‍ സെന്റ് ജോസഫ് ചര്‍ച്ചിലാണ് ധ്യാനം നടക്കുന്നത്.

ഏപ്രില്‍ 17, ഓശാന ഞായറാഴ്ച വൈകുന്നേരം 4ന് കുരുത്തോല വെഞ്ചെരിപ്പും വിശുദ്ധ കുര്‍ബ്ബാനയും നടക്കും. ഏപ്രില്‍ 21ന് വൈകുന്നേരം 4ന് പെസഹവ്യാഴം തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും അന്നേ ദിവസം നടക്കും. 22ന് ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 9.30ന് ‘പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും.

’23ന് ശനിയാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ വൈകുന്നേരം 4ന് ആഘോഷപൂര്‍വ്വമായ ഈസ്റ്റര്‍ കുര്‍ബ്ബാന. വിശുദ്ധവാര തിരുകര്‍മ്മങ്ങളില്‍ ഫാ.ഐവാന്‍ മുത്തനാട്ട് എം.എസ്.ടി. കാര്‍മ്മികനായിരിക്കും. ധ്യാന ദിവസങ്ങളില്‍ കൗണ്‍സിലിങ്ങും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു: 0125454052, സന്തോഷ്: 07904247895,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.