1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2015

ഉപയോക്താവ് മരിച്ചാലും അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യവുമായി ഫേസ്ബുക്ക്. മരിച്ചയാളിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപധികളോടെ ഉപയോഗിക്കാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്.

ലെഗസി കോണ്ടാക്ട് എന്ന സൗകര്യത്തിലൂടെയാണ് ഫേസ്ബുക്ക് ഇതിന് അവസരമൊരുക്കുക. ആദ്യമായി ഒരാളെ തങ്ങളുടെ ലെഗസി കോണ്ടാക്ട് ആയി ഉപയോക്താക്കള്‍ തീരുമാനിക്കേണ്ടതുണ്ട്.

ഉപയോക്താവിന്റെ മരണ ശേഷം ലെഗസി കോണ്ടാക്ടിന് ഈ അക്കൗണ്ട് ഉപയോഗിക്കാം. എന്നാല്‍ മരിച്ച ഉപയോക്താവിന്റെ അക്കൗണ്ടിലെ എല്ലാ സൗകര്യങ്ങളും ലെഗസി കോണ്ടാക്ടിന് ലഭ്യമാവില്ല.

ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുക, പ്രൊഫൈല്‍ വിവരങ്ങള്‍ മെച്ചപ്പെടുത്തുക, കവര്‍ ഫോട്ടോ മാറ്റുക എന്നീ കാര്യങ്ങള്‍ മാത്രമെ ലെഗസി കോണ്ടാക്ടിന് ചെയ്യാന്‍ കഴിയൂ.

ഉപയോകതാവിന്റെ മരണ ശേഷം ലെഗസി കോണ്ടാക്ടിന് ഒരു പ്രാവശ്യം മാത്രം ഫോട്ടോയൊ കുറിപ്പോ പോസ്റ്റ് ചെയ്യാം. എന്നാല്‍ മരിച്ചയാളുടെ സ്വകാര്യ മെസേജുകള്‍ ലെഗസി കോണ്ടാക്ടിന് വായിക്കാന്‍ കഴിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.