ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ് തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ഈ മാസം 31 നെ റിലീസ് ചെയ്യും..ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ യുവ ഗായഗന്‍ നജീം ആലപിച്ച ഈ ഗാനത്തിന്റെ വിഷ്വല്‍ സംവിധാനവും ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത് യു ക്കെ യില്‍ സൌതാംപ്ടനില്‍ ഉള്ള പ്രശസ്ത വീഡിയോ ഗ്രാഫര്‍ തോംസണ്‍ തങ്കച്ചന്‍ ആണ്.ഒരു ക്യാമറമാന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന രീതിയിലും എന്നും തനതായ വ്യത്യസ്തത പുലര്‍ത്തുന്ന തോംസണ്‍ തങ്കച്ചന്‍ തന്റെ പ്രേക്ഷകര്‍ക്ക് നല്ല്കുന മറ്റൊരു ദ്രിശ്യ വിരുന്നാകും ഈ വീഡിയോ ആല്‍ബം എന്നതില്‍ ഒരു സംശയവും വേണ്ട . തോംസണ്‍ തങ്കച്ചന്റെ “നിമിഷം ” എന്ന ഷോര്‍ട്ട് ഫിലിം ഇപ്പോള്‍ ഏകദേശം നാല്‍പതിനായിരം പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു .മഴപോലെ എന്ന വീഡിയോ ആല്‍ബത്തിന് ഇതിനെ മറികടക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ .ലണ്ടനില്‍ നിന്നും ഉള്ള ജെറിനും ബ്രിസ്റൊളില്‍ നിന്നും ഉള്ള വിജിയുമാണ് ഈ ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല