
“മഴപോലെ കുളിര്‍ അല പോലെ അവള്‍ വന്നു
എന്റെ ചാരെ വന്നു “എസ് തോമസിന്റെ മനോഹരമായ വരികള്‍ക്ക് തന്റെ ക്യാമറയിലൂടെ ജീവന്‍ നല്‍കിയിരിക്കുകയാണ് മഴപോലെ എന്ന വീഡിയോ ആല്‍ബത്തിന്റെ സംവിധായകനും ക്യാമറമാനും ആയ തോംസണ്‍ തങ്കച്ചന്‍ .തന്റെ എല്ലാ പ്രോജെക്ടിലും തനതായ വ്യത്യസ്തത പുലര്‍ത്തുന്ന ഇദേഹം ഈ പ്രണയ ഗാന ചിത്രീകരണത്തിലും തുടക്കം മുതല്‍ ഒടുക്കം വരെ വ്യത്യസ്തത പുലര്തിയിട്ടുന്ടന്നു പ്രേക്ഷകരായ നിങ്ങള്ക്ക് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും .സാധാരണ പ്രണയ ഗാനങ്ങളില്‍ കാണുന്നപോലെ കൈ വിരിച്ചു നിന്ന് ആകാശത്തിലേക്ക് നോക്കി പാടുന്ന കമുകനയോ ….ഒരു അന്തവും കുന്തവും ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന കാമുകിയെയോ ഈ വീഡിയോ യില്‍
കാണാന്‍ സാധിച്ചില്ല ,അതു തന്നെയാണ് തോംസണ്‍ തങ്കച്ചനെ വ്യത്യസ്തന്‍ ആക്കുന്നത് ..ഈ വീഡിയോ യില്‍ അവര്‍ ജീവിക്കുകയാണ് ….തന്‍റെ കാമുകിയെ മഴയുടെ വശ്യ സൌന്ദര്യതിലൂടെ വര്‍ണിക്കുകയാണ് കാമുകന്‍ ഈ ഗാനത്തില്‍ ഉടനീളം ചെയ്തിരിക്കുന്നത് .
യുറോപ്യന്‍പ്രവാസത്തിന്റെ ഉള്ളറകള്‍ തുറന്നുകാട്ടുന്ന നിരവധി ഹൃസ്വചിത്രങ്ങള്‍പുറത്തിറങ്ങുന്നതിനിടയില്‍ പ്രവാസി മനസ്സില്‍ പ്രണയം നിറക്കാന്‍ ഈ ആല്‍ബത്തിന് സാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല. മലയാളത്തില്‍ ക്രിസ്ത്യന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങിനുതുടക്കമിട്ട “ഇടയന്റെ” അണിയറ ശില്‍പ്പികള്‍തന്നെയാണ് ഈ പ്രണയഗാന ശേഖരത്തിനുപിന്നിലും.. ഇടയന്‍ കമ്മ്യുണികേഷന്സിന്റെ ബാനെറില്‍ ജൈസനും ,എസ് തോമസും ആണ് ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും ഉള്ള ജെറിനും ബ്രിസ്ടോളില്‍ നിന്നും ഉള്ള വിജിയുമാണ് ഈ ആല്‍ബത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല