1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011


യു കെയിലെ കായികപ്രേമികളെ ആവേശം കൊള്ളിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുകയായി .പ്രഥമ ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റിനു ഇനി ദിവസങ്ങള്‍ മാത്രം.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തോളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഘാടകരായ കേരള വോളിബോള്‍ ക്ലബ് മാര്‍ച്ച്‌ 19 ശനിയാഴ്ച ടൂര്‍ണമെന്റ് നടത്തുന്നത്.

കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവിധ സംഘടനകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച പരിചയസമ്പന്നരായ താരനിരയാണ് യു കെയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി അണിനിരക്കുന്നത്. നാടിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നതിനും അതോടൊപ്പം ജോലിത്തിരക്കുകള്‍ക്കിടയിലും കായികക്ഷമത കൈവരിക്കുന്നതിനും വേണ്ടിയുള്ള ഈ സംരംഭത്തിന് NRI മലയാളി എല്ലാ ഭാവുകങ്ങളും നേരുന്നു.

യു കെയില്‍ ഇദം പ്രദമമായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പംക്തിയിലെ രണ്ടാം ദിവസം പരിചയപ്പെടുത്തുന്നത് ലിവര്‍പൂള്‍ ലയണ്‍സിനെയാണ്.കേരള പോലീസിന് വേണ്ടി കളിച്ചിട്ടുള്ള ഷാജിയാണ് ലയണ്‍സിന്‍റെ കുന്തമുന.വിവിധ യൂനിവേഴ്സിട്ടികള്‍ക്കും അന്തര്‍ സംസ്ഥാന ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ചിട്ടുള്ളവരാണ് ടീമിലെ അംഗങ്ങള്‍.പ്രശസ്ത പരിശീലകനും റഫറിയുമായ ജോണ്‍ മാഷിന്റെ ശിക്ഷണം ടീമിന് മുതല്‍ക്കൂട്ടാണ്. പ്രതിഭയും പരിചയസമ്പത്തും ഒത്തുചേര്‍ന്ന ലിവര്‍പൂള്‍ ലയണ്‍സ് എതിരാളികള്‍ക്ക് വെല്ലുവിളിയാകുമെന്നു തീര്‍ച്ച.

ടീം ലിവര്‍പൂള്‍ ലയണ്‍സ് അംഗങ്ങള്‍

ജിബി – ക്യാപ്റ്റന്‍
ഷാജി
മനോജ്‌
ടൈറ്റസ്
ജോഷി
ബിജോയ്‌

മറ്റു ടീമുകള്‍

പരിചയസമ്പത്തിന്റെ പിന്‍ബലവുമായി കൈരളി ബിര്‍മിംഗ് ഹാം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.