1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011

കേരളത്തില്‍ മലയാളിയുടെ സായാഹ്നങ്ങളെ ആവേശഭരിതമാക്കിയ വോളിബോളിന്റെ ആവേശം ഇങ്ങ് യു കെയിലും കായികപ്രേമികള്‍ കൈവിടുന്നില്ല.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്തോളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. 19-ന് ജെയിന്‍ കമ്മ്യൂണിറ്റി ഇന്റോര്‍ കോര്‍ട്ടില്‍ വച്ചാണ് പരിപാടി നടക്കുക. ടൂര്‍ണമെന്റ് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍ അഫ്‌സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തിനകത്തും പുറത്തും ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിവിധ സംഘടനകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി കളിച്ച പരിചയസമ്പന്നരായ താരനിരയാണ് യു കെയിലെ വിവിധ ടീമുകള്‍ക്ക് വേണ്ടി അണിനിരക്കുന്നത്.
നാടിന്റെ പാരമ്പര്യം കെടാതെ സൂക്ഷിക്കുന്നതിനും അതോടൊപ്പം ജോലിത്തിരക്കുകള്‍ക്കിടയിലും കായികക്ഷമത കൈവരിക്കുന്നതിനും വേണ്ടിയുള്ള ഈ സംരംഭത്തിന് NRI മലയാളി എല്ലാ ഭാവുകങ്ങളും നേരുന്നു.

യു കെയില്‍ ഇടം പ്രദമമായി നടക്കുന്ന ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളെയും കളിക്കാരെയും പരിചയപ്പെടുത്തുന്ന പംക്തി ഇന്നുമുതല്‍ ആരംഭിക്കുന്നു.ആദ്യദിനം ബിര്‍മിംഗ് ഹാം കൈരളി ടീമിനെയാണ് പരിചയപ്പെടുത്തുന്നത്.

ടീം : ബിര്‍മിംഗ് ഹാം കൈരളി

ടീം അംഗങ്ങള്‍

സണ്ണി – ക്യാപ്റ്റന്‍ – വിയന്നയില്‍ നടന്ന യൂറോപ്യന്‍ വോളി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ടീം അംഗം

ജോസ് – മുന്‍ MG യൂണിവേഴ്സിറ്റി / തൊടുപുഴ ന്യൂ മാന്‍ കോളേജ് താരം

കിരണ്‍ – മുന്‍ പാല സെന്‍റ് തോമസ്‌ കോളേജ് /ഇടുക്കി ജില്ല ടീം അംഗം

അനീഷ്‌ – – ലക്ബാരോ യൂണിവേഴ്സിറ്റി ടീം അംഗം

ജിമ്മി – വിയന്നയില്‍ നടന്ന യൂറോപ്യന്‍ വോളി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ടീം അംഗം

മാമച്ചന്‍ – വിയന്നയില്‍ നടന്ന യൂറോപ്യന്‍ വോളി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ടീം അംഗം

അജോ – മുന്‍ അണ്ണാമല യൂനിവേര്ഴ്സിട്ടി/ ക്രൈസ്റ്റ് കോളേജ് താരം

സാവിയോ – മുന്‍ കേരള ജൂനിയര്‍ ടീം അംഗം
സന്തോഷ്‌ –
ബിജു –
മെബിന്‍

FROM LEFT: JOSE, KIRAN, ANEESH, JIMMY, SUNNY, MAMACHAN, SANTHOSH, BIJU, AJO.
OTHER PLAYERS: MEBIN AND SAVIO (NOT IN PICTURE)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.