1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011


കേരള വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. 19-ന് ജെയിന്‍ കമ്മ്യൂണിറ്റി ഇന്റോര്‍ കോര്‍ട്ടില്‍ വച്ചാണ് പരിപാടി നടക്കുക. ടൂര്‍ണമെന്റ് മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍ അഫ്‌സല്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും.

ടൂര്‍ണമെന്റില്‍ പത്തില്‍പ്പരം ടീമുകളാണ് മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധ ടീമുകളില്‍ മുന്‍ യൂണിവേഴ്‌സിറ്റി , ഇന്ത്യന്‍ പ്ലെയേഴ്‌സ് തമ്മില്‍ ഉഗ്രമായ പോരാട്ടം കാഴ്ച്ചവയ്ക്കുന്നതായിരിക്കും. കളി കാണുവാന്‍ എല്ലാ വോളിബോള്‍ പ്രേമികളേയും ടൂര്‍ണമെന്റ് കോര്‍ട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് ട്രോഫിയും 250 പൗണ്ട് ക്യാഷ് അവാര്‍ഡും ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 150 പൗണ്ട് ക്യാഷ് അവാര്‍ഡുമാണ് ലഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.