1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2011

യുഡിഎഫ് ഉഭയകക്ഷി യോഗത്തില്‍ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ധാരണയായി.മുസ്ലീം ലീഗിന് നാല് മന്ത്രിസ്ഥാനവും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രണ്ട് മന്ത്രിസഥാനവും നല്‍കാനാണ് ധാരണ. മുഖ്യമന്ത്രിയും കക്ഷി നേതാക്കളും അടക്കം ഏഴു പേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനാണ് പത്ര സമ്മേളനത്തില്‍ ഈ വിവരങ്ങള്‍ അറിയിച്ചത്‌.

മാണിക്ക് ധനകാര്യ,ഭവന,നിയമ വകുപ്പുകളും‍,ജോസെഫിനു ജലവിഭവ വകുപ്പും,കുഞ്ഞാലിക്കുട്ടിയ്ക്ക് വ്യവസായവകുപ്പും കെ.പി.മോഹനന് കൃഷിയും ടി.എം.ജേക്കബിന് ഗതാഗതവുംഷിബു ബേബിജോണിന് തൊഴില്‍വകുപ്പും ലഭിക്കും.പി സി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനം പിന്നീട്.പാര്‍ലമെന്റികാര്യമന്ത്രി,സ്പീക്കര്‍,ഡെപ്യൂട്ടി സ്പീക്കര്‍ എന്നീ സ്ഥാനങ്ങള്‍ പിന്നീട് തീരുമാനിക്കും.നാലു മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് മാണി ആവശ്യപ്പെട്ടത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.