1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2011

റെജി മാത്യു;ടോര്‍ക്കി
നാലാമത് മാറിക-വഴിത്തല സംഗമം ലെസ്റ്ററില്‍ നടത്തപ്പെടുന്നു. ജൂലൈ 9ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച ഹാളില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലയുടെ വാണിജ്യ കേന്ദ്രമെന്നറിയപ്പെടുന്ന തൊടുപുഴയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള വഴിത്തല മാറിക പ്രദേശം ധാരാളം സാമൂഹിക, സാംസ്‌കാരിക, ആത്മീയ നായകന്മാരാല്‍ അനുഗ്രഹീതിമാണ്. മുന്‍ മന്ത്രി പി.ജെ ജോസഫിന്റെ സ്വന്തം സ്ഥലമായ പുറപ്പുഴയും, വഴിത്തലയും അറിയാത്തവര്‍ കുറവാണെന്നുതന്നെ പറയാം.

ഏറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിര്‍ത്തി ഗ്രാമങ്ങളായ വഴിത്തല മാറികക്കാര്‍ ഇംഗ്ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഗൃഹാതുരത്വം തുളുമ്പുന്ന ഈ സംഗമം എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷവും വന്‍ വിജയമാക്കുമാന്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഷാജു കരിമ്പടക്കുഴിയില്‍ 07740192185
ദിനേശ് ചക്കാല 07812805210
ജോര്‍ജ് കിഴക്കേക്കര 07859901668
ജോമോന്‍ മഠത്താഞ്ചേരി 07974421051

മണക്കാട്, പുറപ്പുഴ, പാലക്കുഴ എന്നീ പഞ്ചായത്തുകളില്‍ നിന്നും ഇംഗ്ലണ്ടില്‍ വന്നിട്ടുള്ള എല്ലാവരേയും ഈ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

വിലാസം

മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍
ഗ്രീന്‍ കോര്‍ട്ട് റോഡ്
ലെസ്റ്റര്‍ LE36NZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.