1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2011

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പ്രവര്‍ത്തനം തല്‍സമയം ഇന്റര്‍നെറ്റ് വഴി ജനങ്ങള്‍ക്ക് കാണാം. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ലൈവ് ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന വെബ് സൈറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് പരാതികള്‍ നല്‍കാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ലൈവ് ദൃശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ നാലു ക്യാമറകളാണ് ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമായി നടക്കണമെന്ന സര്‍ക്കാര്‍ സമീപനത്തിന്റെ ഭാഗമായാണ് സംവിധാനത്തിന് തുടക്കം കുറിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2004 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയപ്പൊഴും ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.