1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2015

കോമിക് പുസ്തകത്തിലെ കഥാപാത്രത്തിനോടുള്ള പ്രേമം മൂത്ത് ആരാധകൻ മൂക്കു മുറിച്ചു. മാർവൽ കോമിക്സ് പ്രസിദ്ധീകരിക്കുന്ന കോമിക്സ് പുസ്തകത്തിലെ വില്ലൻ കഥാപാത്രമായ റെഡ് സ്കളിന്റെ രൂപത്തിലേക്ക് മാറാനാണ് ആരാധകൻ സ്വന്തം മൂക്ക് ബലി നൽകിയത്.

വെനിസ്വേലക്കാരനായ ഹെൻറി ഡാമണാണ് മൂക്ക് പകുതിക്കു വച്ച് ചെത്തിക്കളഞ്ഞത്. ചെറുപ്പകാലം മുതലെ കോമിക് പുസ്തകങ്ങളുടെ ആരാധകനാണ് ഡാമൺ.

1947 മുതലാണ് മാർവൽ റെഡ് സ്കൾ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ പുസ്തകങ്ങൽ വായിച്ചു വളർന്ന ഡാമൺ മുതിർന്ന് വിവാഹം കഴിച്ച് ഒരു കുട്ടിയുടെ അച്ഛ്നായപ്പോഴും റെഡ് സ്കൾ പ്രേമം അവസാനിച്ചില്ല.

2011 ലെ ഹോളിവുഡ് ചിത്രം ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിനെ റെഡ് സ്കളിന്റെ പ്രകടനമാണ് ഡാമണെ മൂക്കു മുറിക്കാം എന്ന തീരുമാനത്തിലെത്തിച്ചത്. ഇത്തരത്തിലുള്ള മുഖം മാറ്റ ശസ്ത്രക്രിയകൾ നടത്തി പരിചയമുള്ള ഒരാളെ കൂട്ടുപിടിച്ച് മൂക്ക് മുറിച്ചു മാറ്റുകയായിരുന്നു.

റെഡ് സ്കളിനോട് കൂടുതൽ സാദൃശ്യം തോന്നാനായി നെറ്റിയിൽ പുതിയ തൊലി വച്ചു പിടിപ്പിക്കുകയും കവിളിലും കണ്ണുകൾക്കു ചുറ്റിലും ടാറ്റൂ പതിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.