1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: ജൂലൈ 9ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന മൂന്നാമത് അങ്കമാലി സംഗമത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളി കണ്‍വീനറും ടോമി ജോസഫ്, ജോര്‍ജ്ജ് വടക്കുംചേരി, ജോയി അഗസ്റ്റിന്‍, ജെയിസണ്‍ കാഞ്ഞൂക്കാരന്‍, സാജു കാവുണ്ട, മാര്‍ട്ടിന്‍ വിയത്തില്‍ തുടങ്ങിയവര്‍ അംഗങ്ങളായും ഉള്ള സംഘമാണ് രൂപീകരിച്ചത്.

കോതമംഗലം മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള ഭാഗങ്ങളില്‍ നിന്നും യു.കെയിലേക്ക് കുടിയേറിയിരിക്കുന്നവര്‍ക്കും ഈ ഭാഗങ്ങളില്‍ നിന്നും വിവാഹം കഴിച്ച് പോയവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്. ജന്‍മനാടിന്റെ ഓര്‍മ്മ പുതുക്കി സുഹൃത്തുക്കളേയും കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വിവിധ ഏരിയാകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധങ്ങളായ കലാപരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sallapam.co.uk എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.