1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

ക്‌നാനായ യാക്കോബായ സമുദായത്തിന്റെ യൂറോപ്യന്‍ മേഘലയിലെ പ്രഥമ വൈദികനും, ആകമാന സുറിയാനി സമുദായത്തിന്റെ യൂറോപ്യന്‍ നാടുകളിലെ സമൂലമായ മാറ്റത്തിനും, കാലോചിതമായ ഉന്നമനത്തിനും വേണ്ടി സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രമുഖരില്‍ പ്രധാനിയാണ് ഫാ.ഡോ.തോമസ് മണിമല.

പ്രഥമ യൂറോപ്യന്‍ ക്‌നാനായ യാക്കോബായ കുടുംബമേളയുടെ ഏകോപനത്തിനും, പാശ്ചാത്യ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശിഥിലപ്പെട്ടുകിടന്നിരുന്ന ക്‌നാനായ യാക്കോബായ മക്കളെ സംസ്‌കാര പൈതൃകങ്ങളുടെ അന്ധസത്ത മുറുകെ പിടിച്ച് ഒരുമയുടെ ഒരു നല്ല കുടക്കീഴില്‍ അണിനിരക്കുന്നതില്‍ ഫാ.ഡോ.തോമസ് മണിമാല വഹിച്ച പങ്ക് അവിസ്മരണീയമാണ്.

മൂന്നാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തിന്റെ ഉപരക്ഷാധികാരി കൂടിയായ ഫാ.തോമസ് മണിമല വരുന്ന സെപ്തംബര്‍ 10ന് ബ്രിസ്റ്റോള്‍ നടത്തപ്പെടുന്ന മഹാ കൂട്ടായ്മയ്ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം ഇനി വരാനിരിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ വിഭിന്നമായ സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ നാളുകളില്‍ വളരുന്ന പുതിയ തലമുറയെ എങ്ങിനെ സ്വാധീനിക്കുമെന്നും നമ്മളെ ചിന്തിപ്പിക്കുന്നു.

വിദേശരാജ്യങ്ങളില്‍ വസിക്കുന്ന ക്‌നാനായമക്കള്‍ അവിടുത്ത അനേകം പ്രതികൂല സാഹചര്യങ്ങളുടെ അതിപ്രസരത്തില്‍ മുങ്ങപ്പെട്ടുപോകാതെ സാമുദായിക വിശ്വാസങ്ങളിലും, സംസ്‌കാര്യമൂല്യങ്ങളിലും അതിഷ്ടിതമായ ഒരു പുരുതലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ മുടക്കം കൂടാതെ നടത്തപ്പെടണമെന്നതിന്റെ ആവശ്യകത നമ്മെ ലളിതമായി ഓര്‍മ്മപ്പെടുത്തുന്നു.

കാലചക്രത്തിന്റെ അതിവേഗത്തിലുള്ള ചലനത്തിനിടയിലും, മാറുന്ന ലോകത്തിന് ഒപ്പം ചഞ്ചരിച്ച്, നല്‍കപ്പെട്ടിരിക്കുന്ന സംസ്‌കാര പൈതൃകങ്ങള്‍ക്ക് ഒരുകൈമോശവും സംഭവിക്കാതെ ഒരുമയില്‍ ഒന്നു ചേര്‍ക്കുവാന്‍ ഏവരെയും ബ്രിസ്റ്റോള്‍-ക്‌നാനായ യാക്കോബായ സംഗമം 2011ന് കഴിയട്ടെയെന്ന് ഫാ.തോമസ് മണിമല ആശംസിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.