1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2011


യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് റീജിയണ്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗൈഡന്‍സ് ഫെബ്രുവരി 26 ന് ശനിയാഴ്ച നടക്കും. ഡോര്‍സെറ്റ് മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 4.00 വരെ ഡോര്‍സെറ്റിലെ സെന്റ്‌ജോര്‍ജ്ജ് ചര്‍ച്ച് ഹാളില്‍ നടക്കും.

യുകെയിലെ നിലവിലുള്ള തൊഴില്‍ അധിഷ്ഠിത കോഴ്‌സുകളെപ്പറ്റിയും പഠനത്തോടുള്ള കുട്ടികളുടെ സമീപനത്തെപ്പറ്റിയുമെല്ലാം വിവിധ സെക്ഷനുകളായി നടക്കുന്ന സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നു. മാതാപിതാക്കളുടെ സംശയങ്ങളും ആശങ്കകളും ഇതോടൊപ്പം ഉന്നയിക്കാവുന്നതാണ്. വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് സമ്മാനങ്ങളും ഇതോടൊപ്പം നല്‍കുന്നു.

വര്‍ക്കി അബ്രഹാം (എഡ്യുക്കേഷനന്‍ കണ്‍സള്‍ട്ടന്റ്) , ആന്റണി അബ്രഹാം (അജു ഗില്‍ഫോര്‍ഡ്) ബാര്‍ക്ലേയ്‌സ് പേര്‍സണല്‍ ബാങ്കല്‍ , മനഃശ്ശാസ്ത്ര വിദഗ്ദന്‍ ഡോ. എംഎസ് അലക്‌സാണ്ടര്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.