1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2011

വിജി കെ.പി

ബര്‍ട്ടന്‍ ഓണ്‍ ട്രെന്റ്: യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് റീജ്യണ്‍ ആന്വല്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും 25.6.2011 ശനിയാഴ്ച കേരള കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിന്റെ ആതിഥ്യത്തില്‍ ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റില്‍ വെച്ച് നടന്നു. യുക്മ ഓര്‍ഗനൈസിങ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ റീജ്യണ്‍ ആര്‍ട്്‌സ് കോഓര്‍ഡിനേറ്റര്‍ വിജി.കെ.പി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മിഡ്‌ലാന്റ്‌സ് റീജ്യണിന്റെ പ്രഥമപ്രസിഡന്റായി ഇഗ്‌നേഷ്യസ് പേട്ടയിലിനെ (ബിര്‍മിങ്ഹാം മലയാളീ അസോസിയേഷന്‍ എര്‍ഡിങ്ടണ്‍) തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബെന്നി ജോസിനെ (KERAL CLUB NUNEOTON) യും, ട്രഷറര്‍ ആയി ജയ്‌മോന്‍ ജോര്‍ജിനെ(കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡ്) യും, യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായി അനില്‍ ജോസിനെ (കേരള കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്) യും തിരഞ്ഞെടുത്തു. റീജ്യണിന്റെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ അജി മംഗലത്ത് (Staffordshire malayalee assocoation stoke on Trent) ആയിരിക്കും.

 

റീജ്യണിന്റെ ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ആയി ബിനു മാത്യു(Midlands Kerala Cultural Assosiation ) ആയി പ്രവര്‍ത്തിക്കും. മെര്‍ലിന്‍ മാത്യു (Worcester malayaleecultural association) ഷിജു(Covetnry kerala communtiy) എന്നിവര്‍ റീജ്യണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും പ്രവര്‍ത്തിക്കും. തുടര്‍ന്ന് യോഗത്തില്‍ യുക്മ നാഷണല്‍ കലാമേളയുടെ വിജയത്തിനായി കലാമേള ഓര്‍ഗനൈസിങ് കമ്മിറ്റിയോടു കൂടെ സജീവമായി പ്രവര്‍ത്തിച്ച സുനില്‍ രാജിനെ (Sttaford Malayalee Assosiation യും, നാഷണല്‍ കലാമേളയുടെ വേദി പൂര്‍ണ്ണമായി നിയന്ത്രിച്ച വിജി.കെ.പി (Staffordshire malayalee association stoke ont rent) യെയും യുക്മ നാഷണല്‍ കമ്മിറ്റിയ്ക്കുവേണ്ടി വേദിയില്‍ ആദരിച്ചു. ഇവര്‍ക്കുള്ള ഉപഹാരം യഥാക്രമം ഷിബു പോള്‍(സെക്രട്ടറി മിഡ്‌ലാന്റ്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) നും ജോയിസ് സ്റ്റീഫന്‍ (പ്രസിഡന്റ് കേരള കമ്മ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റ്) ഉം ഉപഹാരങ്ങള്‍ നല്‍കി.

 

ജൂലൈ 10 ാം തിയ്യതി നടക്കുന്ന യുക്മ നാഷണല്‍ തിരഞ്ഞെടുപ്പില്‍ മിഡ്‌ലാന്റ്‌സ് റീജ്യണിന് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.യുക്മയില്‍ റീജിയന്‍ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റീജ്യണ്‍ എന്ന നിലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നേടിയെടുക്കുവാനുള്ള ഉത്തരവാദിത്വം റീജ്യണല്‍ പ്രതിനിധികള്‍ ഒറ്റക്കെട്ടായിനിന്ന് നേടിയെടുക്കുവാന്‍ തീരുമാനമായി. തുടര്‍ന്ന് നാഷണല്‍ ജനറല്‍ ബോഡിയിലേക്കുള്ള സംഘാടനസമിതിയെ രൂപീകരിച്ചു. യോഗത്തില്‍ ജോസഫ് പൊറ്റമ്മല്‍ സ്വാഗതവും അനില്‍ ജോസ് നന്ദിയും രേഖപ്പെടുത്തി. യുക്മ കലാമേളയില്‍ യു.കെ യിലെ ഏറ്റവും നല്ല ഗായികയായി തിരഞ്ഞെടുക്കപ്പെട്ട നീന മാത്യുവിന്റെ നേതൃത്വത്തിലുള്ള ഗാനമേള പരിപാടിയ്ക്കു മാറ്റുകൂട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.