1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2011

ലണ്ടന്‍:2011 ജൂലൈ 23 ാം തിയ്യതി ന്യുവാര്‍ക്കില്‍വെച്ചു നടക്കുന്ന UKKCA ആനുവല്‍ കണ്‍വെന്‍ഷന്റെ അവതരണഗാനത്തിനായി മലയാളസിനിമാപിന്നണിഗാനരംഗത്തെ അതുല്ല്യ പ്രതിഭകളായ ഔസേപ്പച്ചനും അനില്‍ പനച്ചൂരാനും ഒന്നിക്കുന്നു. അനില്‍ പനച്ചൂരാന്‍ രചിച്ച ഗാനത്തിന് ഔസേപ്പച്ചന്റെ സംഗീതം പുതിയ രാഗതാളലയങ്ങള്‍ തീര്‍ക്കുമെന്നുറപ്പാണ്. ഇവരെ മ്യൂസിക് കംപോസിംഗില്‍ സഹായിക്കുന്നത് ഓസ്‌കാര്‍ ജേതാവായ ഏ.ആര്‍.റഹ്മാന്റെ കീബോര്‍ഡ് പ്ലേയര്‍ സാബുവാണ്.അവതരണഗാനത്തിന്റെ അവസാനമിനുക്കുപണികള്‍ പുരോഗമിക്കുന്നതായി യു.കെ.കെ.എല്‍.എ ജനറല്‍ സെക്രട്ടറിയും പി.ആര്‍.ഒ യുമായ സ്‌റ്റെബി എബ്രഹാം ചെറിയാക്കല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകനും യു.കെ നിവാസിയുമായ ദീപാങ്കുരന്‍ കൈതപ്രം രചനയും സംഗീതസംവിധാനവും നിര്‍വഹിച്ച അവതരണഗാനം കണ്‍വെന്‍ഷനെത്തിയവരുടെ കണ്ണും കാതും കവര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അവതരണഗാനത്തിന് യു.കെയിലെ അങ്ങോളമിങ്ങോളമുള്ള നൂറില്‍ പരം ക്‌നാനായ കലാകാരന്‍മാരെ അണിനിരത്തി നൃത്തശില്‍പ്പമൊരുക്കിയത് കലാഭവന്‍ നൈസ് ആയിരുന്നു. ഇത്തവണയും കലാഭവന്‍ നൈസിനെ തന്നെയാണ് നൃത്തശില്‍പ്പം അണിയിച്ചൊരുക്കുവാന്‍ യു.കെ.കെ.എല്‍.എ ഉന്നംവെയ്ക്കുന്നത്.

കഴിഞ്ഞവര്‍ഷത്തെ അവതരണഗാനമായ ‘ ദൈവത്തിന്റെ നാട്ടില്‍ നിന്നും മറുനാട്ടില്‍ നമ്മളെത്തി’ എന്ന ഗാനത്തിന്റെ നൃത്തശില്‍പ്പം യൂട്യൂബില്‍ ഇതനോടകം ഇരുപതിനായിരത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. അതുകൂടാതെ കഴിഞ്ഞവര്‍ഷത്തെ അമേരിക്കന്‍ കണ്‍വെന്‍ഷനില്‍ ഈ ഗാനത്തിന്റെ നൃത്തശില്‍പ്പം അവതരിപ്പിച്ചതും വളരെ ശ്രദ്ധേയമായി.

ഈവര്‍ഷത്തെ അവതരണഗാനവും കോട്ടയം അതിരൂപതയുടെ ശതാബ്ദിയുടെ വെളിച്ചത്തില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാകുമെന്ന് ജനറല്‍ സെക്രട്ടറി പ്രതാശ പ്രകടിപ്പിച്ചു.

സ്റ്റെബി എബ്രഹാം ചെറിയാക്കല്‍
ജനറല്‍ സെക്രട്ടറി 2 pro
UKKCA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.