1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2011

മാഞ്ചസ്റ്റര്‍: കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യു.കെ.കെ.സി.എയുടെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദീപശിഖാ പ്രയാണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഫ്രെബ്രുവരി 26 ാം തിയ്യതി ശനിയാഴ്ച മാഞ്ചസ്റ്റര്‍ വിഥിന്‍ ഷോയിലെ സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ രാവിലെ 11 മണിക്ക് യു.കെ.കെ.സി.എയുടെ പ്രഥമ പ്രസിഡന്റ് റെജി മഠത്തിലേട്ട് മുന്‍ പ്രസിഡന്റ് സിറിള്‍ കൈതവേലിക്ക് ദീപശിഖാ കൈമാറും.

2005- 2007 കാലഘട്ടത്തിലെ യു.കെ.കെ.സി.എയുടെ ഭാരവാഹികളായ സിറിള്‍ കൈതവേലി, റെജി പാറയ്ക്കന്‍ , ഷാജി വരാക്കുടി, ബിജു മടക്കക്കഴി, സ്റ്റേബി ചെറിയാക്കല്‍, തോമസ് കിടാരക്കുഴി എന്നിവര്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുക്കും.യു.കെ.കെ.സി.എയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായത്തിന് തുടക്കം കുറിച്ച കണ്‍വണ്‍ഷന്‍ വിജയിപ്പിച്ച ചാര്യതാര്‍ത്യത്തില്‍ ആണ് മുന്‍ ഭാരവാഹികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഫാദര്‍ സജി മലയില്‍ പുത്തന്‍ പുര, ഫാദര്‍ സജി തോട്ടത്തില്‍, പ്രസിഡന്റ് ഐന്‍സ്റ്റിന്‍ വാലയില്‍, മുന്‍ പ്രസിഡന്റ് റെജി മഠത്തിലോട്ട്, സിറിള്‍ കൈതവേലി, റെജി റെജി പാറയ്ക്കന്‍, മാഞ്ചസ്റ്റര്‍ യൂനിറ്റ് പ്രസിഡന്റ് ബേബി കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.