1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2011

ജോസ് മാത്യു, ലിവര്‍പൂള്‍

മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോര്‍ ഇഗനാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ 79 താ മത് ഓര്‍മ്മപ്പെരുന്നാള്‍ യാക്കോബായ സഭയുടെ വിവിധ ദൈവാലയങ്ങളില്‍ ആഘോഷിചു. യാക്കോബായ സഭാ വിശ്വാസികള്‍ യു.കെ. മേഘലയിലുള്ള വിവിധ ദൈവാലയങ്ങളില്‍ ഭയഭക്തിയോടെ പരിശുദ്ധ മോറാന്റെ മദ്ധ്യ്‌സ്ഥയില്‍ അഭയപെട്ടുകൊസ്ഥു പ്രാര്‍ത്ഥിച്ചനുഗ്രഹീതരായി.

ഫെബ്രുവരി 5 നു ശനിയാഴ്ച ബെല്‍ഫാസ്റ്റ് സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയിയുടെ പ്രധാന പെരുന്നാള്‍ ആഘോഷിചു. ഫാ. രാജു ചെറുവിള്ളിയുടെ പ്രധന കാര്‍മ്മികത്വത്തിലും വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ സഹകാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും നടന്നു. കുര്‍ബ്ബാനക്കു ശേഷം റാസയും, നേര്‍ച്ചയും ശേഷം കുട്ടികളുടെ കലാ പരിപാടികളും മടന്നു. അതേ ദിവസം ഒക്‌സ്‌ഫോര്‍ഡ് സെന്റ് പിറ്റര്‍ ആന്റ് സെന്റ് പോള്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരി ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തിലും, ഈസ്റ്റ്‌ബോണ്‍, സെന്റ് ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഫാ. പിറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും,പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തപ്പെട്ടു.

ഫെബ്രുവരി 6 നു ഞായറാഴ്ച ബ്രിസ്റ്റൊള്‍, എല്‍ദൊ മോര്‍ ബെസ്സേലിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയിലും, ബിര്‍മിങ്ഹാം, സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വൈകിട്ട് 6.00 മണിക്കും വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തി.

ഫെബ്രുവരി 12 നു ശനിയാഴ്ച ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തിലും, പ്രസ്റ്റ്ണ്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരി ഫാ. പിറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തിലും വിശുദ്ധ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തപ്പെട്ടു.

ഫെബ്രുവരി 13 നു ഞായറാഴ്ച ലസ്ഥന്‍, സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തിലും, മാന്‍ചെസ്റ്റെര്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തിലും, ലെസ്റ്റെര്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരി ഫാ. പിറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തിലും വിശുദ്ധ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തി.

ഫെബ്രുവരി 19 നു ശനിയാഴ്ച കാംബ്രിഡ്ജില്‍, പരിശുദ്ധന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ഇഗനാത്തിയൊസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രധാന പെരുന്നാള്‍ ആഘൊഷിചു. വികാരി ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തപ്പെടു. അതേ ദിവസം നോഓര്‍ത്താംട്ന്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തിലും, പിറ്റര്‍ ബൊറൊ മോര്‍ ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ വികാരി ഫാ. പിറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തിലും വിശുദ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തപെട്ടു.

ഫെബ്രുവരി 20 നു ഞായറാഴ്ച ബേസിങ്ങ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വികാരി ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ്ധ കുര്‍ബ്ബാനയും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ചയും നടത്തപ്പെടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.