1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2011

കൊല്‍ക്കോത്ത: യെസ് ബാങ്ക് മൈക്രോഫിനാന്‍സ് രംഗത്തേക്ക് കടക്കാന്‍ പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് യെസ് ബാങ്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ പദ്ധതിയിടുന്നത്. യെസ് ബാങ്ക് സ്ഥാപകനും സി.ഇ.ഒയുമായ റാണ കപ്പൂര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളുണ്ടായിട്ടും വളരെ നല്ല നിലയിലാണ് മൈക്രോഫിനാന്‍സ് രംഗം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ 2010-2011 സാമ്പത്തികവര്‍ഷം 290-300 കോടിയുടെ പദ്ധതിയാണ് ബാങ്ക് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം 1000-1500 കോടി രൂപയായി വര്‍ദ്ധിപ്പിക്കാനും ബാങ്കിന് പദ്ധതിയുണ്ട്.

വിദ്യാഭ്യാസവായ്പ 500 കോടിയില്‍ നിന്നും 2015ഓടെ 5000 കോടിയിലേക്ക് ഉയര്‍ത്താനും ബാങ്ക് പദ്ധതിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.