1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2011

ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ രതിസൈറ്റുകള്‍ക്ക് പ്രത്യേക ഡൊമൈന്‍ നല്‍കാനുള്ള നീക്കത്തിനെതിരേ ഇന്ത്യ രംഗത്തെത്തി. ഇന്ത്യയിലെ നിയമങ്ങള്‍ക്കും ഐ.ടി നയങ്ങള്‍ക്കും ഏതിരാണ് പുതിയ നീക്കമെന്ന കാരണം പറഞ്ഞാണ് ഇന്ത്യ എതിര്‍പ്പ് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ ഡൊമൈന്‍ അനുവദിക്കാനുള്ള നീക്കം തടയണമെന്നും ഇന്റര്‍നെറ്റിലെ ‘ ചുവന്ന തെരുവ് ‘ നിയമാനുസൃതമാക്കാനുള്ള നീക്കമാണിതെന്നും മുതിര്‍ന്ന കേന്ദ്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിഷയത്തില്‍ മധ്യേഷ്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്‍ര്‍നെറ്റില്‍ രതിചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന വെബ്‌സൈറ്റുകള്‍ക്കായി .xxx എന്ന ഡൊമൈന്‍ നല്‍കാന്‍ തീരുമാനമായിരുന്നു.
ഇന്റര്‍നെറ്റ് നിരീക്ഷണസ്ഥാപനമായ ഐകാന്‍ ആണ് ഇതിനുള്ള അനുമതി നല്‍കിയത്.

ഇത്തരം സൈറ്റുകള്‍ക്ക് പ്രത്യേക ഡൊമൈന്‍ അനുവദിക്കണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. 2005ല്‍ തന്നെ ഇതിന് അനുമതി ലഭിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.