1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2011

കെ ഡി ഷാജിമോന്‍

എലിസബത്് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള അപൂര്‍വ്വ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബ്ലസി സോളമന്‍ എന്ന ഒമ്പത് വയസ്സുകാരി.

കാലടി ചേരനെല്ലൂര്‍ പൂണോലില്‍ സോളമന്റെയും പ്രിന്‍സിയുടെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ബ്ലസ്സി. മാക്കസ്ഫില്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബി.ബി.സി.യുമായി ചേര്‍ന്ന് നടത്തിയ എബ്ലം കോമ്പറ്റിഷ്യനില്‍ രണ്ടാം സ്ഥാനം നേടിയാണ് ഈ കൊച്ചുമിടുക്കി വിരുന്നില്‍ പങ്കെടുക്കുക. ഈ മാസം 29ന് നടക്കുന്ന വിരുന്നില്‍ ബ്ലസ്സിക്കൊപ്പം പിതാവ് സോളമനും പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്

കിരീടം, ചെങ്കോല്‍, അറുപതാം വര്‍ഷം എന്നിവ ഉള്‍ക്കൊള്ളിച്ച് ബ്ലസ്സിമോള്‍ നിര്‍മ്മിച്ച എബ്ലമാണ് സമ്മാനര്‍ഹമായത്. മുപ്പത്തി അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ആകെ പത്ത് പേരെ മാത്രമാണ് വിജയികളായി ക്ഷണം ലഭിച്ചിരിക്കുന്നത്.

സോളമനും പ്രിന്‍സിയുടെയും മൂത്തമകളാണ് ബ്ലസ്സി. അമ്മ പ്രിന്‍സി മാക്കസ് ഫില്‍ഡ് എന്‍.എച്ച്.എസ്. ഹോസ്​പിറ്റലിലെ സ്റ്റാഫ് നേഴ്‌സാണ്. ബിയാട്രിക്, ബഞ്ചമിന്‍, തുടങ്ങിയവര്‍ സഹോദരങ്ങളാണ്. എം.എം.എ. പ്രസിഡന്റ് കെ.ഡി.ഷാജിമോന്‍ വീട്ടിലെത്തി ബ്ലസ്സിമോളെ അഭിനന്ദിച്ചു.

29-ാം തിയ്യതി ഉച്ചകഴിഞ്ഞാണ് ഒട്ടെറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന വിരുന്ന് നടക്കുക. ബി.ബി.സി.യുടെ ഹെഡ്ക്ക്വാട്ടേഴ്‌സില്‍ എത്തി അവിടെ നിന്നാവും ഇവര്‍ വിരുന്നിനായി പുറപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.