1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2011

കൊച്ചി: ഫാദര്‍ ജോര്‍ജ്ജ് പനക്കല്‍ റഊഫിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്ര മുന്‍ ഡയറക്ടറാണ് ഫാദര്‍ ജോര്‍ജ്ജ് പനക്കല്‍. കോതമംഗലം പീഡനക്കേസ് ഒത്തുതീര്‍ക്കുന്നതിനായി കുഞ്ഞാലിക്കുട്ടി പനക്കല്‍ അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന റഊഫിന്റെ വെളിപ്പെടുത്തലാണ് ജോര്‍ജ്ജ് പനക്കലിന്റെ ഈ നീക്കത്തിന് പിന്നില്‍. എന്നാല്‍ ഫാ. ജോര്‍ജ്ജ് പനക്കലിനെതിരെയുള്ള ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് റഊഫ് അറിയിച്ചു.

കുഞ്ഞാലിക്കുട്ടിയോ റഊഫോ തന്നെ കാണാന്‍ ധ്യാനകേന്ദ്രത്തില്‍ വന്നിട്ടില്ലെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു. നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് റഊഫ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.