1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

റോഡും പരിസരവും മലിനമാക്കുന്ന പ്രത്യേക പാന്‍ വില്‍പ്പന നടത്തുന്നത് തടയണമെന്ന് സഡ്ബറി ടൗണിനടുത്ത് താമസിക്കുന്നവര്‍ ആവശ്യപ്പെട്ടു. റോഡും മറ്റ് പാവ്‌മെന്റുകളും മലിനമാകുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആവശ്യം.

പുകയില അടങ്ങിയ പ്രത്യേക പാനാണ് വില്‍ക്കുന്നത്. ചവച്ചുതുപ്പുമ്പോള്‍ പ്രത്യേക നിറത്തിലുള്ള ദ്രാവകം റോഡിലും മറ്റും അവശേഷിക്കും. അത് തുടച്ചുമാറ്റാന്‍ ബുദ്ധിമുട്ടുള്ളതാണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രശ്‌നം ചര്‍ച്ചചെയ്യാനായി സഡ്ബറി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസമായി ഈ വിധത്തില്‍ റോഡും പേവ്‌മെന്റുകളും വൃത്തിഹീനമായി കിടക്കുന്നുണ്ടെന്ന് അസോസിയേഷനിലെ റെനു കൗള്‍ പറഞ്ഞു. ഡോര്‍വേയ്‌സിലും ബസ് സ്‌റ്റോപ്പുകളിലും ഫോണ്‍ ബുത്തിലും എല്ലാം ചുവന്ന ദ്രാവകം കാണാമെന്നും ഇത് കടുത്ത അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ജനങ്ങള്‍ പരാതിപ്പെടുന്നുണ്ട്.

പൊതു നിരത്തില്‍ അശ്രദ്ധയോടെ തുപ്പുന്നത്് കുറ്റകരമാണ്. എന്നാല്‍ ചുവന്ന ദ്രാവകം ഏറെ അസ്വസ്ഥതയുളവാക്കുന്നുവെന്നും എത്ര ശ്രമിച്ചാലും ഇത് നീക്കംചെയ്യാനാകില്ലെന്നും റെനു കൗള്‍ അഭിപ്രായപ്പെട്ടു. കിമം, മണിക്ചന്ദ്, സീ, വിമല്‍, മിറാജ്, ബുദ്ധ ലാല്‍, ചുന എന്നീ പേരുകളില്‍ ഇത്തരം പാനുകള്‍ വില്‍ക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.