1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2011

മലയാളി യുവാവ് ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു. കാനഡയില്‍ സ്ഥിരതാമസമാക്കിയ പാല സ്വദേശിയായ വിഎം സണ്ണിയുടെ മകന്‍ ഷെറിന്‍ മാത്യുവാണ് മരിച്ചത്.ലണ്ടനില്‍ ഓട്ടോമൊബീല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയായിരുന്നു ഷെറിന്‍. ആറു വര്‍ഷത്തിലേറെയായി മാതാപിതാക്കളോടൊപ്പം കാനഡയിലാണ് ഷെറിന്‍ താമസിച്ചിരുന്നത്.

എഞ്ചിനീയറിങ്ങില്‍ ഉന്നത പഠനത്തിനായാണ് യുകെയില്‍ എത്തിയത്. തിരുവല്ല ഇടിഞ്ഞില്ലം മണ്ണൂച്ചേരില്‍ സോനിയാണ് മാതാവ്. സാംസണ്‍ എന്ന സഹോദരനുമുണ്ട്. മാതാപിതാക്കളും സഹോദരനും അടക്കമുള്ള കുടുംബാംഗങ്ങള്‍ കാനഡയിലാണ് സ്ഥിരതാമസം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.