1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2012 നവംബര്‍ 10ന് ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്്കൂളില്‍ നടക്കും. ദശാബ്ദി ആഘോഷ നിറവില്‍ നില്‍ക്കുന്ന ലിംകയുടെ ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണം ഓള്‍ യുകെ ക്വിസ് കോംമ്പറ്റീഷനാണ്. ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മികച്ച സമ്മാനങ്ങളാണ് ലഭി്ക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പ്രസംഗം, ഡാന്‍സ്, മോണോആക്ട് തുടങ്ങി കുട്ടികളുടെ കലാവാസന വിരിയുന്ന ഒട്ടനവധി മത്സരങ്ങള്‍ ഇത്തവണയും അരങ്ങേറും. രാവിലെ എട്ട് മണിക്ക് രജിസ്‌ട്രേഷനോടെയാണ് ചില്‍ഡ്രന്‍സ് ഫെസ്റ്റ് ആരംഭിക്കുക. ആറ് മണിയോടെ ഫെസ്റ്റിവല്‍ സമാപിക്കും. വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക. മുന്‍ കൂട്ടിയുളള രജിസ്‌ട്രേഷനും ദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും താമസ സൗകര്യം ഒരുക്കുന്നതിനും ലിംക ഭാരവാഹികളുമായി ബന്ധപ്പെടണം.
ഫെസ്റ്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Broad Green International School
Heliers Road
Liverpool
L13 4DH

കൂടുതല്‍ വിവരങ്ങള്‍ക്ക് തമ്പി – 0773446354, മനോജ് – 07828787332, എബി – 07734463548, ജയ്‌സണ്‍ – 07714516427 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.