1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011


ലിവര്‍പൂള്‍ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള വലിയനോന്പ് നവീകരണ ധ്യാനം ഏപ്രില്‍ എട്ടുമുതല്‍ പത്തുവരെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍(2HALL LANE, LIVERPOOL, L7 8TG) നടക്കും. പാലക്കാട് സീനായ് ആശ്രമത്തിലെ ഫാ. ബെന്നി പീറ്റര്‍ വെട്ടിയ്ക്കാനാക്കുടി, കുളത്തുവയല്‍ എന്‍.ആര്‍.സി ആശ്രമത്തിലെ സിസ്റ്റര്‍ മരിയ, സിസ്റ്റര്‍ സ്റ്റാനി തുടങ്ങിയവര്‍ ധ്യാനം നയിക്കും.

ഏപ്രില്‍ എട്ടിനു വൈകുന്നെരം അഞ്ചുമുതല്‍ രാത്രി 9.30വരെയും ഒന്പതിന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെയും പത്തിന് രാവിലെ പത്തുമുതല്‍ രാത്രി ഏഴുവരെയുമാണ് ധ്യാനം.വലിയ നോന്പ് നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് നോന്പുകാലം അനുഗ്രഹപ്രദമാക്കി മാറ്റുവാന്‍ ലിവര്‍പൂള്‍ അതിരൂപതാ സീറോ മലബാര്‍ ചാപ്ലൈനും സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. ബാബു അപ്പാടന്‍ എല്ലാ വിശ്വാസികളെയും ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രിന്‍സ് മറ്റത്തില്‍(07904305660), ട്രഷറര്‍ ജേക്കബ് തയ്യില്‍(07886445562), മേരി ഫിലിപ്പ്(01512701911) എന്നിവരെ ബന്ധപ്പെടണം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.