1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2011

തോമസ് കുട്ടി ഫ്രാന്‍സിസ്

വായിക്കുക… വളരുക… ചിന്തിക്കുക… എന്ന മുദ്രാവാക്യത്തോടെ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാള ഗ്രന്ഥശാലക്ക് തുടക്കമായി. വായനശാലയുടെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും പ്രവാസിരത്‌നം ജേതാവുമായ ഡോ. സിറിയക് മേപ്രയില്‍ നിര്‍വ്വഹിച്ചു.

ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ ആഗോള സെക്രട്ടറി അഡ്വ. സാജു കണ്ണമ്പിള്ളി, ടോം ജോസ് തടിയമ്പാട്ട്, റോയി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സാഹിത്യകൃതികളും ചരിത്ര കൃതികളുമുള്‍പ്പെടെ 250ലധികം പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ തന്നെ വായനശാലയില്‍ ഒരുക്കിയിരിക്കുന്നത്. മലയാളി കൂട്ടായ്മയുടെ പ്രഥമ വായനശാല എന്ന നിലയില്‍ ലിവര്‍പൂളിലെ മലയാളികള്‍ക്ക് വായനയുടെ ലോകത്ത് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച ലിംക വായനശാലയ്ക്ക് കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. തോമസ് കുട്ടി ഫ്രാന്‍സിസ് സ്വാഗതം പറഞ്ഞു. യു.കെ.യിലെ മലയാളി അസോസിയേഷനുകളുടെയും ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.