1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബാംഗ്ലൂരില്‍ പുരുഷന്‍‌മാര്‍ വന്ധ്യം‌കരണ ശസ്ത്രക്രിയയ്ക്ക് വിധേയരായാല്‍ ഒരു നാനോ കാര്‍ സ്വന്തമാക്കാം! പുരുഷ വന്ധ്യംകരണത്തിന് ആളെ ലഭിക്കാത്തതിനാലാണ് അധികൃതര്‍ ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ലയിലാണ് അധികൃതര്‍ പുതിയ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 1,100 രൂ‍പയില്‍ മാത്രം ആകൃഷ്ടരായി വാസക്ടമി ശസ്ത്രക്രിയയ്ക്ക് സന്നദ്ധരാവുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് അധികൃതരെ കൊണ്ട് പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതത്രേ.

ഇവിടെ, ജൂലൈ 11 മുതല്‍ 24 വരെ നടക്കുന്ന വാസക്ടമി ക്യാമ്പില്‍ വന്ധ്യം‌കരണത്തിന് വിധേയരാവുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. സ്ഥലം ‌എം‌എല്‍‌എമാരാണ് സമ്മാനങ്ങള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ബൈക്കുകളും ഒരു നാനോയുമാണ് ജനപ്രതിനിധികള്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍, വാസക്ടമിക്ക് വിധേയരാവുന്ന എല്ലാവര്‍ക്കും സമ്മാനം ലഭിക്കില്ല. ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്ന എല്ലാവരുടെയും പേര് ഉള്‍പ്പെടുത്തി നടത്തുന്ന നറുക്കെടുപ്പിലൂടെയാണ് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.