1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2011

ഭാഗ്യം മാത്രമുണ്ടായാല്‍ പോരാ അല്‍പ്പം ശ്രദ്ധകൂടി ഉണ്ടെങ്കിലേ ലോട്ടറിയടിച്ച വിവരം ഉടമകള്‍ അറിയൂ. ഉടമകളില്ലാതെ നിരവധി പൗണ്ടുകളുടെ ലോട്ടറിയാണ് അനാഥമായി കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

17 വര്‍ഷം മുമ്പ്് നാഷണല്‍ ലോട്ടറി തുടങ്ങിയതുമുതല്‍ ഇതുവരെയായി 1.1 ബില്യണ്‍ പൗണ്ടിന്റെ ലോട്ടറി സ്വീകരിക്കാനാളില്ലാതെ കിടക്കുന്നതായാണ് വിവരം. ഇതില്‍ 2005 ഡിസംബറില്‍ വിറ്റ 9.4 മില്യണ്‍ സമ്മാനത്തുകയുള്ള ടിക്കറ്റും ഉള്‍പ്പെടും.

എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ഉടമകള്‍ വന്നാല്‍ തുക നല്‍കാമെന്ന നിലപാടിലാണ് ലോട്ടറി ഓപ്പറേറ്റര്‍ കാമിലോട്ട്. സമ്മാനം അതിന്റെ യഥാര്‍ത്ഥ അവകാശിക്കുതന്നെ ലഭിക്കണമെന്നുള്ളതിനാല്‍ ലോട്ടറി വാങ്ങുന്നവരോട് കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.

സമ്മാനത്തുകയ്ക്ക് ആളില്ലാതെവരുമ്പോള്‍ ന്യസ്‌പേപ്പര്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെ തങ്ങള്‍ ഈ വിവരം അറിയിക്കാറുണ്ടെന്ന്ും വക്താവ് അറിയിച്ചു. വിവര സ്വാതന്ത്യ നിയമത്തിന്റ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച അപേക്ഷയക്കുള്ള മറുപടിയായാണ് നാഷണല്‍ ലോട്ടറി കമ്മീഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.