1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2011

ലണ്ടന്‍: കുടിയേറ്റത്തൊഴിലാളികളുടെ ആധിക്യം മൂല്യം ബ്രിട്ടിഷുകാര്‍ക്ക് ജോലി നഷ്ടപ്പെടുന്നത് തടയാന്‍ നടപടി കര്‍ശനമാക്കി. ഇതനുസരിച്ച് വര്‍ക്ക് വിസ നല്‍കാവുന്ന ജോലികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.അതേ സമയം നഴ്സിംഗ് സ്കില്‍ഡ് ലിസ്റ്റില്‍ തുടരുമെന്നത് മലയാളികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്തയാണ്

ഇതനുസരിച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹെയര്‍ സലൂണ്‍ മാനേജര്‍മാര്‍, എസ്റ്റേറ്റ് എജന്റ്, ഷോപ്പ് മാനേജര്‍മാര്‍ എന്നീ ജോലികളില്‍ ഇനി തുടരാനാകില്ല. നിര്‍ദേശം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും പുറത്തുനിന്നുള്ള വിസകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകും.

ബ്യൂട്ടി സലൂണ്‍ മാനേജര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, പൈപ്പ് ഫിറ്റേര്‍സ്, വെല്‍ഡേര്‍സ്, ഫ് ളോറിസ്റ്റ് എന്നീ രംഗങ്ങളിലും പുറംരാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ ജോലിചെയ്യുന്നതിന് നിരോധനമുണ്ടാകും.

കുടയേറ്റ ഉപദേശക സമിതിയാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ തൊഴിലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇതിലും ശക്തമായ നടപടികള്‍ വേണമെന്നാണ് തദ്ദേശീസംഘടനകള്‍ ആവശ്യപ്പെടുന്നത്.

ബ്രിട്ടനിലെ ഉയരുന്ന തൊഴിലില്ലായ്മ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ‘മൈഗ്രൈഷന്‍ വാച്ച്’ ചെയര്‍മാന്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. പ്രത്യേക വൈദഗ്ധ്യം വേണ്ട തൊഴിലുകളെന്ന ഗണത്തിലുള്‍പ്പെടുത്തിയാണ് ജോലികളില്‍ നിയന്ത്രം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.