1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2011


കേരളത്തിന്റെ മുഖ്യമന്ത്രിയാണെങ്കിലും സമ്പത്തിന്റെ കാര്യത്തില്‍ വിഎസ് അച്യുതാനന്ദന്‍ പാവപ്പെട്ടവന്‍, വിഎസിന്റെ കൈവശമുള്ളത് വെറും മൂവായിരം രൂപയാണ്. ബാങ്ക് അക്കൗണ്ടിലാവട്ടെ 80,295രൂപമാത്രമാണുള്ളത്. വിഎസിന് സ്വന്തമായി വീടില്ല, പക്ഷേ ഭാര്യയ്ക്ക് വീടും സ്ഥലവുമുണ്ട്.

ഭാര്യയുടെ കൈവശം 10000 രൂപയും, അക്കൗണ്ടില്‍ 5,70,632 രൂപയുമുണ്ട്. വ്യാഴാഴ്ച സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് വിഎസിന്റെ സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കയിരിക്കുന്നത്.

വിഎസിന്റെ ഭാര്യയുടെ പേരില്‍ മലയാളം കമ്മ്യൂണിക്കേഷനില്‍ 5000 രൂപയുടെ ഓഹരിയും 1,96,000 രൂപാ വില മതിക്കുന്ന സ്വര്‍ണവും പറവൂരില്‍ ഒരു ലക്ഷം മതിക്കുന്ന 10 സെന്റ് സ്ഥലവും പുന്നപ്രയില്‍ 6.45 ലക്ഷം രൂപാ വില മതിക്കുന്ന 2500 ചതുരശ്രയടി വിസ്തീര്‍ണമുളള വീടും ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.