1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2011

ലണ്ടന്‍: വിമാനത്തിന്റെ ലോക്കറില്‍ ജീവനക്കാരന്‍ കുഞ്ഞിനെ ഒളിപ്പിച്ചതിനെ തുടര്‍ന്ന് ഓസ്‌­ത്രേലിയയിലെ വിര്‍ജിന്‍ എയര്‍ലൈന്‍ പ്രശ്‌­നത്തില്‍. അമ്മയില്‍ നിന്ന് വേര്‍പ്പെട്ട ഈ കുട്ടിക്ക് എയര്‍ലൈന്‍ ഫ്രീയാത്ര വാഗ്ദാനം ചെയ്തതായും ഓസ്‌­ത്രേലിയന്‍ ന്യൂസ് പേപ്പര്‍ ഹെരാള്‍ഡ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് മാസം മുന്‍പാണ് സംഭവം നടന്നത്. സിഡ്‌­നിയില്‍ നിന്നും ഫിജിയിലേക്കുള്ള വിമാനയാത്രക്കിടെ ജീവനക്കാരന്‍ 17മാസം പ്രായമായ തന്റെ ആണ്‍കുഞ്ഞ് റിലേയെ ലോക്കറില്‍ വച്ചതായി നതാലി വില്ല്യം­സണ്‍ ആ­രോ­പി­ക്കുന്നു. എന്നാല്‍ വി­മാ­ന­കമ്പനി ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. ജീവനക്കാരനും കുട്ടിയും വില്ല്യംസണില്‍ നിന്ന് അകന്നുകഴിയുന്ന ഭര്‍ത്താവും പീക്ക് എ ബൂ ഗെയിം കളിക്കുകയായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് കുഞ്ഞിനെ അവിടെ വച്ചതെന്നുമാണ്.

ജീവനക്കാരന്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുമ്പോള്‍ തന്റെ ഭര്‍ത്താവ് ഷെയ്‌­നിന്റെ ഒരുമീറ്റര്‍ അകലെയായിരു­ന്നു കു­ഞ്ഞ് റിലേ ഉണ്ടായിരുന്നതെന്നാണ് നതാലി പറയുന്നത്. തന്റെ കുഞ്ഞിനെ ലോക്കറില്‍ നിന്നും പുറത്തെടുക്കാന്‍ താന്‍ ആവശ്യപ്പെടുമ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നു. താനാസമയത്ത് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടുപൊട്ടിക്കരയുകായിരുന്നു . തന്റെ ഭര്‍ത്താവിന് വലിയ ഞെട്ടലായിരുന്നു ഇത്. അവര്‍ വ്യക്തമാക്കി.

മുകളിലത്തെ ലോക്കറില്‍ പൂട്ടിയിട്ട റിലേ പത്ത് സെക്കന്റോളം പൂര്‍ണമായും ഇരുട്ടിലായിരുന്നു. ആ സംഭവത്തിനുശേഷം കുഞ്ഞിന് വലിയ ഉത്കണ്ഠയാണ്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌­നങ്ങള്‍ക്ക് മാപ്പുചോദിച്ചതായും ദമ്പതികളില്‍ രണ്ടുപേര്‍ക്കും തിരിച്ചുവരാനാവശ്യമായ വിമാനക്കൂലി തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിര്‍ജിന്‍ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.