1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2011

സ്വിന്‍ഡന്‍: വില്‍ക്ഷയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വില്‍ഡനില്‍ ജൂണ്‍ 25ന് കുട്ടികള്‍ക്കായി ആര്‍ട്ട് വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെ സ്വിന്‍ഡനിലെ സവര്‍നാക്ക് കമ്മ്യൂണിറ്റി ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളിലെ ചിത്രരജനാ വാസന പ്രോത്സാഹിപ്പിക്കാനും ചിത്രരചനയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കാനുമാണ് ഈ മത്സരം നടത്തുന്നത്.

ആല്‍ഡര്‍ഫോര്‍ട്ടില്‍ താമസിക്കുന്ന പ്രശസ്ത ചിത്രകാരന്‍ ജോസഫ് മാത്യു ആണ് ഈ വര്‍ക്ക്‌ഷോപ്പ് നടത്തുവാനും വരയുടെ വിസ്മയം തീര്‍ക്കുവാനും സ്വിന്‍ഡനില്‍ എത്തുന്നത്. തന്റെ സൃഷ്ടികള്‍ ഇവിടെ വരുന്നവര്‍ക്ക് കാണുവാന്‍ സൗകര്യം ഒരുക്കുന്നതിനോടൊപ്പം താല്‍പര്യമുള്ളവര്‍ക്ക് ചിത്രങ്ങള്‍ കാന്‍വാസില്‍ ആക്കുന്നതിനും ജോസഫ് മാത്യുവിന്റെ സഹായം തേടാവുന്നതാണ്. 1993ല്‍ ജോസഫ് വരച്ച നൊസ്റ്റാള്‍ജിയ എന്ന ചിത്രം റോയല്‍ ലീഗ് ലണ്ടന്റെ അവാര്‍ഡിന് അര്‍ഹമായി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചിത്രകലയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ജോസഫ്, കഴക്കൂട്ടം സൈനിക സ്‌ക്കൂളില്‍ അധ്യാപകനായിട്ടാണ് ആരംഭം കുറിച്ചത്. 2007ല്‍ വീണ്ടും റോയല്‍ ലീഗിന്റെ ബഹുമതിക്കര്‍ഹനായ ജോസഫ് ലണ്ടനിലെ ഓക്‌സോ ഗ്യാലറിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭരായ കലാകാരന്‍മാരുടെ കൂടെ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്.

http:josephmathewartist.com/
http: www.artistcontemporary.co.uk/

പ്രായപരിധിയില്ലാതെ ഈ ആര്‍ട്ട് വര്‍ക്ക്‌ഷോപ്പിലേക്ക് വില്‍ക്ഷയര്‍ മലയാളി അസോസിയേഷനിലെ എല്ലാ കുരുന്നുകളേയും സംഘാടകര്‍ സ്വാഗതം ചെയ്തു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,

അഗസ്റ്റിന്‍ ജോസഫ്: 07988811728
സവര്‍നാക്ക് കമ്മ്യൂണിറ്റ് ഹാള്‍, സ്വിന്‍ഡന്‍, SN3 LZ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.